പഞ്ചായത്തംഗത്തെ നായ കടിച്ചു, ബ്ലോക്ക് അംഗം വെടിവെച്ച് കൊന്നു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പാറത്തോട് പഞ്ചായത്തിലെ ഇടച്ചോറ്റിയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തംഗത്തെ കടിച്ച നായയെ ബ്ലോക്ക് പഞ്ചായത്തംഗം വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പാറത്തോട് പഞ്ചായത്തിലെ ഇടച്ചോറ്റിയിലാണ് സംഭവം. ചരമവാർഷിക ചടങ്ങിനെത്തിയ ​ഗ്രാമ പഞ്ചായത്തം​ഗത്തെയാണ് നായ കടിച്ചത്. 

മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി വി അനിൽകുമാറിനും പാലൂർക്കാവ് നടയ്ക്കൽ അലനുമാണ് നായയുടെ കടിയേറ്റത്. ബന്ധുവീട്ടിലെത്തിയ അലനെയാണ് ആദ്യം കടിച്ചത്. പിന്നാലെ സമീപത്തുള്ള മുണ്ടക്കയം ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിന്റെ വീടിന്റെ മുറ്റത്തു നിന്ന അനിൽകുമാറിനെയും ആക്രമിക്കുകയായിരുന്നു. 

ജോഷിയുടെ മാതാപിതാക്കളുടെ ചരമവാർഷിക ചടങ്ങിന് എത്തിയതായിരുന്നു അനിൽകുമാർ. വീട്ടിലേക്ക് കയറാൻ ശ്രമിച്ച നായയെ ജോഷി തന്റെ ലൈസൻസുള്ള തോക്കുപയോഗിച്ച് ഒടുവിൽ വെടിവെച്ചു കൊന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com