കെടി ജലീല്‍, ശ്രീരാമകൃഷ്ണന്‍, പിവി അന്‍വര്‍; ഷറഫലി...എല്‍ഡിഎഫ്‌സ്ഥാനാര്‍ഥികളാവും; മലപ്പുറത്തെ സാധ്യത പട്ടിക

മലപ്പുറം ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി
കെടി ജലീല്‍- പി ശ്രീരാമകൃഷ്ണന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌
കെടി ജലീല്‍- പി ശ്രീരാമകൃഷ്ണന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌

മലപ്പുറം: മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലിയെ അടക്കം ഉള്‍പ്പെടുത്തിയാണ് സിപിഎമ്മിന്റെ സാധ്യത പട്ടിക. ഏറനാട്ടിലാണ് ഷറഫലി മത്സരിക്കുക. ഏറനാട് സിപിഐയുടെ സീറ്റായതിനാല്‍ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക.

നിലവിലുള്ള നാല് സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ തുടരും. വി. അബ്ദുറഹിമാന്‍താനൂര്‍, തവനൂര്‍കെ.ടി.ജലീല്‍, പൊന്നാനി പി.ശ്രീരാമകൃഷ്ണന്‍, നിലമ്പൂര്‍പി.വി. അന്‍വര്‍ എന്നിവര്‍ മത്സരിക്കും. വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

തിരൂരിലും മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ചവര്‍ തന്നെയാണ് പട്ടികയിലുള്ളത്. ഗഫൂര്‍ പി. ലില്ലീസ് തിരൂരും ടി.കെ. റഷീദലി മങ്കടയിലും മത്സരിക്കും. വണ്ടൂരില്‍ എ.പി. അനില്‍ കുമാറിനെതിരെ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആണ് പരിഗമിക്കുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയില്‍ ലീഗ് വിമതന്‍ കെ. മുഹമ്മദ് മുസ്തഫയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിക്കുന്നത്. എം. മുഹമ്മദ് സലീമും പട്ടികയിലുണ്ട്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയും എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജിജിയും പരിഗണനയിലുണ്ട്. കൂടുതല്‍ പേരും സ്വതന്ത്രരായിട്ടായിരിക്കും മത്സരത്തിനിറങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com