അധികാരക്കൊതിയില്ല; അമ്മയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം; ഡിഎംകെയെ തോല്‍പ്പിക്കണം; രാഷ്ട്രീയം മതിയാക്കിയെന്ന് വികെ ശശികല

ജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും അങ്ങനെ ആയിരുന്നു. ജയലളിതയുടെ മരണശേഷവും താന്‍ അധികാരത്തിന് പിറകേ പോകാനില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനവുമായി വികെ ശശികല. രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വികെ ശശികല പറഞ്ഞു. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ശശികലയുടെ തീരുമാനം.

''താന്‍ ഒരിക്കലും അധികാരത്തിന് പിറകേ പോയിട്ടില്ല. ജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും അങ്ങനെ ആയിരുന്നു. ജയലളിതയുടെ മരണശേഷവും താന്‍ അധികാരത്തിന് പിറകേ പോകാനില്ല. രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്നാല്‍ അമ്മയുടെ പാര്‍ട്ടി വിജയിക്കുന്നതിനും അവരുടെ പാരമ്പര്യം തുടര്‍ന്ന് പോകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് ശശികലയുടെ പ്രസ്താവന.

എഐഎഡിഎംകെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും അടുത്തുവരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികല ജനുവരിയിലാണ് ജയില്‍മോചിതയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com