ഓടികൊണ്ടിരിക്കെ മിനി വാൻ പർണ്ണമായും കത്തിനശിച്ചു; അഞ്ചംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2021 12:51 PM |
Last Updated: 03rd March 2021 12:51 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: ഓടികൊണ്ടിരിക്കെ തീപിടിച്ച മിനി വാനിൽ നിന്ന് അഞ്ചംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. അത്താണിക്കൽ-ചെട്ടിയാർ മാട് റൂട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ മിനി വാൻ പൂർണ്ണമായും കത്തിനശിച്ചു.
വള്ളിക്കുന്ന് സ്വാദേശി മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നർ വാൻ ആണ് കത്തി നശിച്ചത്. റാഫിയും ഭാര്യ ജംഷീന മക്കളായ മുഹമ്മദ് റെമീസ്, മുഹമ്മദ് റിഷാൽ, മുഹമ്മദ് റിദാൻ എന്നിവരാണ് അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. വയർ കരിഞ്ഞ മണം അനുഭവപ്പെട്ടതിനെത്തുടർന്ന് റാഫി വണ്ടിയിൽ നിന്നിറങ്ങി പരിശോധിച്ചു. ഇതിനിടെയാണ് തീ ആളി പടർന്നത്. ഉടൻതന്നെ ഭാര്യയേയും മക്കളെയും വാഹനത്തിൽ നിന്ന് ഇറക്കിയതിനാൽ ആർക്കും അപകടമുണ്ടായില്ല.
വണ്ടിയിൽ തീ ആളിപടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർ യൂണിറ്റും സ്ഥലത്തെത്തി.