ബിജെപി അധികാരത്തിൽ എത്തിയാൽ 60 രൂപയ്ക്ക് പെട്രോൾ: കുമ്മനം രാജശേഖരന്‍

കേരളത്തിൽ ബിജെപിക്ക് അധികാരം കിട്ടിയാൽ പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ 
കുമ്മനം രാജശേഖരന്‍/ ഫയല്‍ ചിത്രം
കുമ്മനം രാജശേഖരന്‍/ ഫയല്‍ ചിത്രം

കൊച്ചി: കേരളത്തിൽ ബിജെപിക്ക് അധികാരം കിട്ടിയാൽ പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. അങ്ങനെയെങ്കിൽ 60 രൂപയ്ക്ക് അടുത്ത് വിലയ്ക്ക് പെട്രോൾ വിൽക്കാനാകും.എന്തുകൊണ്ടാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. 

ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന് വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തിൽ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണം. അതിനെക്കുറിച്ച് സിപിഎമ്മും കോൺഗ്രസും എന്താണ് അഭിപ്രായം പറയാത്തതെന്ന് കുമ്മനം ചോദിച്ചു. 

തോമസ് ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ജിഎസ്ടി നടപ്പാക്കുമെന്ന്‌ ‌ പറയാൻ ബുദ്ധിമുട്ടെന്നും കുമ്മനം ചോദിച്ചു. കേരളത്തിൽ അധികാരം കിട്ടിയാൽ ജിഎസ്ടി നടപ്പാക്കും. അങ്ങനെയെങ്കിൽ വില ഏകദേശം 60 രൂപയ്ക്ക്‌ അടുത്തേ വരികയുള്ളൂവെന്നാണ് കണക്കുകൂട്ടലെന്നും കുമ്മനം പറഞ്ഞു.  

വിലക്കയറ്റത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്താം എന്നാണ് പറയേണ്ടത്. ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ പെട്രോൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതാണ്. അസം സർക്കാർ സംസ്ഥാനവിഹിതം വെട്ടിക്കുറച്ചു. അതുപോലെ കേരളത്തിനും ചെയ്തുകൂടെയെന്നും കുമ്മനം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com