പ്രദീപ് കുമാറിനു വേണ്ടി പ്രചാരണത്തിനിറങ്ങും: രഞ്ജിത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2021 12:19 PM |
Last Updated: 03rd March 2021 12:19 PM | A+A A- |
രഞ്ജിത്ത്/ടെലിവിഷന്‍ ചിത്രം
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തില്‍ എ പ്രദീപ് കുമാര്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് സംവിധായകന്‍ രഞ്ജിത്. പ്രദീപ് കുമാറാണ് യോജ്യനായ സ്ഥാനാര്‍ഥിയെന്നും രഞ്ജിത് പറഞ്ഞു.
കോഴിക്കോട് രഞ്ജിത് സ്ഥാനാര്‍ഥിയാവുമെന്ന് സൂചനകളുണ്ടായിരുന്നു. സിപിഎം നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടു തന്നെ സമീപിച്ചതായി രഞ്ജിത് തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തു.
ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില് രഞ്ജിത്തിന്റെ പേരും പരിഗണനയ്ക്കു വന്നു. എ പ്രദീപ് കുമാറിനാണ് മണ്ഡലത്തില്‍ ജയസധ്യതയെന്ന നിലപാടിനാണ് യോഗത്തില്‍ മേല്‍ക്കൈ ലഭിച്ചത്. മൂന്നു തവണയെന്ന മാനദണ്ഡത്തില്‍ ഇളവു നല്‍കി പ്രദീപ് കുമാറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മണ്ഡലത്തില്‍ പ്രദീപ് കുമാറിനൊപ്പം രഞ്ജിത്തിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.