അഞ്ച് മന്ത്രിമാര്‍ മത്സരിക്കാനില്ല; പ്രദീപ് കുമാറിനും രാജു എബ്രഹാമിനും സീറ്റില്ല;  മട്ടന്നൂരില്‍ കെകെ ശൈലജ

5 മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഎം സെക്രേട്ടറിയറ്റില്‍ രൂക്ഷവിമര്‍ശനം
എകെജി സെന്റര്‍ ഫയല്‍ ചിത്രം
എകെജി സെന്റര്‍ ഫയല്‍ ചിത്രം

തിരുവനന്തപുരം:തോമസ് ഐസക്കും ജി സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തോമസ് ഐസക്ക്, ജി. സുധകാരന്‍, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക.രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കി.

മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എംഎം മണി, കെകെ ശൈലജ, എസി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ വീണ്ടും സ്ഥാനാര്‍ഥികളാവും. കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇപി ജയരാജന്‍ മത്സരിച്ച മട്ടന്നൂരില്‍ കെകെ ശൈലജയെ സ്ഥാനാര്‍ഥിയാക്കാന്‍ സെക്രേട്ടറിയേറ്റില്‍ തീരുമാനമായി. ജി സുധാകരനും തോമസ് ഐസക്കിനും വീണ്ടും സീറ്റ് നല്‍കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രേട്ടറിയറ്റ് നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com