നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയാകും; ധര്‍മജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യം, കെപിസിസിക്ക് പരാതി 

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി. കോഴിക്കോട് ബാലുശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ ധര്‍മജന്റെ പേരും ഉണ്ട്.

ബാലുശ്ശേരി യുഡിഎഫ് യോഗമാണ് താരത്തിനെതിരെ രംഗത്തുവന്നത്. ധര്‍മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും. ഇതിന് മറുപടി പറയേണ്ടി വരും. ഇത് യുഡിഎഫിന് ആക്ഷേപമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്.

ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് ഐകകണ്ഠ്യേന ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത്. യോഗത്തില്‍ കെപിസിസി അംഗങ്ങളടക്കം പങ്കെടുത്തിരുന്നു.

ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലെ ഒരാളെ കെട്ടിയിറക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണ്. നടി ആക്രമിക്കപ്പെട്ട കേസിലടക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കും. ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നും പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com