പാലാരിവട്ടം മേല്‍പ്പാലം നാളെ പൂര്‍ത്തിയാകും; തുറന്നു കൊടുക്കേണ്ടത് സര്‍ക്കാര്‍ : ഇ ശ്രീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2021 09:00 AM |
Last Updated: 04th March 2021 09:00 AM | A+A A- |

ഇ ശ്രീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണ ജോലി നാളെ പൂര്‍ത്തിയാകുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. നാളെയോ മറ്റന്നാളോ പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
പാലം പണി വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനായതില്‍ വളരെ സന്തോഷമുണ്ട്. ഡിഎംആര്‍സി പുനര്‍നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തപ്പോള്‍ 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാമെന്നാണ് സര്‍ക്കാരിന് വാക്കു കൊടുത്തിരുന്നത്. എന്നാല്‍ ഊരാളുങ്കലിന് പണിയുടെ കോണ്‍ട്രാക്റ്റ് നല്‍കിയത് എട്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ്. അഞ്ചുമാസം കൊണ്ട് അവര്‍ പണി പൂര്‍ത്തിയാക്കി.
പണി ഇത്രവേഗം പൂര്‍ത്തിയാക്കിയതിന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നന്ദി പറയുന്നു. നാട്ടുകാര്‍ക്ക് ഈ പാലം എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമാക്കണം എന്ന ഉറ്റ ഉദ്ദേശം മൂലമാണ് ഡിഎംആര്‍സി പാലം പുനര്‍ നിര്‍മ്മാണം ഏറ്റെടുത്തത്. അല്ലാതെ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെയല്ല എന്നും ഇ ശ്രീധരന്‍ പറഞ്ഞു.
നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും മികച്ച സഹകരണം ഉണ്ടായി. അതും വളരെ പെട്ടെന്ന് പാലം പണി പൂര്‍ത്തീകരിക്കാന്‍ സഹായമായി എന്നും ശ്രീധരന്‍ പറഞ്ഞു. പാലാരിവട്ടം പാലത്തിലെ ഭരപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതേത്തുടര്‍ന്ന് പാലം പരിശോധിക്കാനെത്തിയതായിരുന്നു ഇ ശ്രീധരന്‍.