ഇഡിയുമായി ഏറ്റുമുട്ടാന്‍ കിഫ്ബി; ഉദ്യോഗസ്ഥര്‍ ഹാജരാകില്ല ; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി മറുപടി

വിദേശ നാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജിത് സിങ് ഇന്ന് ഹാജരാകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനാകില്ല എന്ന് ഇഡിയെ കിഫ്ബി രേഖാമൂലം അറിയിച്ചു. ഇതോടെ കിഫ്ബിയും ഇഡിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. 

വിദേശ നാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കിഫ്ബി സിഇഒ കെ എം അബ്രഹാമിനോട് നാളെ ഹാജരാകണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ ആക്‌സിസ് ബാങ്ക് ഹോള്‍സെയില്‍ മേധാവിയോടും കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

കിഫ്ബിയുടെ പാര്‍ട്ണര്‍ ബാങ്കാണ് ആക്‌സിസ് ബാങ്ക്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ഇതും വ്യവസ്ഥാപിതമല്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബാങ്കിനെയും ഇഡി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. 

രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണ് ഇ ി നീക്കമെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com