പ്ലസ്ടു തല പി എസ് സി പ്രാഥമിക പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2021 01:53 PM  |  

Last Updated: 04th March 2021 01:53 PM  |   A+A-   |  

psc examination

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പി എസ് സി പ്രാഥമിക പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക. 

ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.