വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2021 12:54 PM |
Last Updated: 04th March 2021 12:54 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. റിട്ടയേഡ് വനംവകുപ്പ് ഡ്രൈവര്‍ വിന്‍സെന്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ രാവിലെയാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് വിന്‍സെന്റാണെന്ന് മനസ്സിലായത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
വനംവകുപ്പില്‍നിന്ന് ഡ്രൈവറായി വിരമിച്ച വിന്‍സെന്റ് അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.