ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി നല്‍കി സര്‍ക്കാര്‍ ഉത്തരവ്; കമ്പോളവില പതിനേഴരക്കോടി; പാട്ടത്തുക രണ്ട് ശതമാനം 

തിരുവനന്തപുരത്തെ ചെറവിക്കല്‍ വില്ലേജിലാണ് കമ്പോളവിലയുടെ രണ്ട് ശതമാനം പാട്ടത്തുകയായി നിശ്ചയിച്ച് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
പിണറായി വിജയന്‍ - ശ്രീ എം /ചിത്രം ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്‍ - ശ്രീ എം /ചിത്രം ഫെയ്‌സ്ബുക്ക്‌


തിരുവന്തപുരം: യോഗാചാര്യന്‍ ശ്രീ എമ്മിന് നാലേക്കര്‍ ഭുമി പാട്ടത്തിന്‌
നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്തെ ചെറവിക്കല്‍ വില്ലേജിലാണ് കമ്പോളവിലയുടെ രണ്ട് ശതമാനം പാട്ടത്തുകയായി നിശ്ചയിച്ച് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശ്രീ എമ്മിന് ഭുമി നല്‍കിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 

പത്തുവര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. പ്രതിവര്‍ഷം 34,96,853 രൂപ പാട്ടത്തുകയായി നല്‍കണം. സ്ഥലത്തിന്റെ മതിപ്പുവില പതിനേഴരക്കോടി രൂപയാണ്. മന്ത്രിസഭയുടെ അജണ്ടയ്ക്ക് പുറത്താണ് തീരുമാനം കൈക്കൊണ്ടത്. 

യോഗ സെന്ററിനായി ഫൗണ്ടേഷന്‍ 15 ഏക്കര്‍ ഭൂമിയായിരുന്നു ആവശ്യപ്പെട്ടത്. കഴിഞ്ഞമാസം പതിനാറിനാണ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് കത്ത് കൈമാറിയത്. എന്നാല്‍ പത്തുദിവസത്തിനുള്ളില്‍ തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാവൂ എന്നും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. യോഗപരീശിലനകേന്ദ്രവും റിസര്‍ച്ച് സെന്ററിനുമായാണ് ഫൗണ്ടേഷന്‍ ഭൂമി ആവശ്യപ്പെട്ടത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ പാട്ടം പുതുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com