'ഭര്‍ത്താവിന് ശേഷം ഭാര്യ, അമ്മാവന് ശേഷം അനന്തരവര്‍; അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ'; കുറിപ്പ് വൈറല്‍

ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ നേതാക്കന്‍മാരുടെ ഭാര്യമാരും ബന്ധുക്കളും ഇടംപിടിച്ചതിനെ വിമര്‍ശിച്ച് ഇടതുസഹയാത്രികയായ അഡ്വ. രശ്മിതാ രാമചന്ദ്രന്‍. സമൂഹമാധ്യമത്തിലൂടെയാണ് രശ്മിതയുടെ വിമര്‍ശനം. 

'രാഷ്ട്രീയപ്പാര്‍ട്ടികളോട് മൊത്തമായാണ്...ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ  അതിനി സ്ഥാനാര്‍ത്ഥിബന്ധു ചാണ്ടി സാറിന്റെയായാലും ശരി ബാലന്‍ സഖാവിന്റെയായാലും ശരി!'- രശ്മിത കുറിപ്പില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ ഇരിങ്ങാലക്കുടയിലും മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയെ തരൂരിലും മുന്‍ എംഎല്‍എ എം ദാസന്റെ ഭാര്യ സതീദേവി കൊയിലാണ്ടിയിലും സിപിഎം സ്ഥാനാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ഡിവൈഎഫ്‌ഐ നേതാവുമായ മുഹമ്മദ് റിയാസ് ബേപ്പൂരിലും സ്ഥാനാര്‍ഥിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com