എറണാകുളത്ത് തീപിടുത്തം; ലേഡി ഫാൻസി ഷോപ്പ് കത്തി നശിച്ചു

ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; എറണാകുളത്ത് പുത്തൻകുരിശിൽ കടയ്ക്ക് തീ പിടിച്ചു. പുത്തൻകുരിശ് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് എതിർ വശത്തുള്ള ബെൽ എന്നു പറയുന്ന ലേഡി ഫാൻസി ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്. 

ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ പിടുത്തത്തിൽ ആളപായമൊന്നുമുണ്ടായിട്ടില്ല. തീപടർന്ന കടയോടു ചേർന്ന് നിരവധി കടകളുണ്ടായിരുന്നു. എന്നാൽ അവിടേക്ക് തീ പടരാതെ നിയന്ത്രിക്കാനായി. ഫാൻസി ഷോപ്പ് പൂർണമായി കത്തി നശിച്ച നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com