'100 വര്‍ഷത്തെ ഈട് ഉറപ്പ്'; പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് 7 ന് തുറക്കും

ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു
പാലാരിവട്ടം മേല്‍പ്പാലം
പാലാരിവട്ടം മേല്‍പ്പാലം


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ‍‍

പാലാരിവട്ടം പാലം രണ്ടുദിവസത്തിനകം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലം പുതുക്കിപ്പണിയാൻ കരാര്‍ നല്‍കുമ്പോൾ ഒൻപത് മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് സർക്കാർ ഡിഎംആർസിയോട് ആവശ്യപ്പെട്ടിരുന്നത്. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലാരിവട്ടം പാലം അഴിമതി ചർച്ചാ വിഷയമാക്കാനാണ് എൽഡിഎഫ് തീരുമാനം. പാലാരിവട്ടം പാലം പ്രതിസന്ധിയാകുമെന്നതിനാൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com