പി കെ ജമീല, ആര്‍ ബിന്ദു, സതീദേവി പട്ടികയില്‍ ; മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവില്ല ; കളമശ്ശേരിയില്‍ പി രാജീവ്

മന്ത്രി ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു എന്നിവര്‍  സ്ഥാനാര്‍ത്ഥികളാകും
ബിന്ദു, ജമീല, സതീദേവി / ഫയല്‍ ചിത്രം
ബിന്ദു, ജമീല, സതീദേവി / ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു എന്നിവര്‍ സിപിഎം സ്ഥാനാര്‍ത്ഥികളാകും. കൊയിലാണ്ടിയില്‍ മുന്‍ എംഎല്‍എ എം ദാസന്റെ ഭാര്യയും മുന്‍ എംപിയുമായ പി സതീദേവി മല്‍സരിക്കും. 

വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മയ്ക്ക് ഇത്തവണ സീറ്റില്ല. പകരം വൈപ്പിനില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ മല്‍സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സ്ഥാനാര്‍ത്ഥിയാകും. 

അഴീക്കോട് കെ വി സുമേഷ്, കോങ്ങാട് പി പി സുമോദ്, കല്യാശേരി എം വിജിന്‍, മാവേലിക്കര എം എസ് അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ഗുരുവായൂരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും മല്‍സരിക്കും. 

ഏറ്റുമാനൂര്‍ വിഎന്‍ വാസവന്‍, കോട്ടയം അഡ്വ. കെ അനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. കായംകുളത്ത് നിലവിലെ എംഎല്‍എ യു പ്രതിഭ വീണ്ടും മല്‍സരിക്കും. രണ്ട് ടേമില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com