മലയാളം സര്‍വകലാശാലയിലെ വിവാദ നിയമനം; പിഎച്ച്ഡി തീസിസ് കത്തിച്ച് യുവാവിന്റെ പ്രതിഷേധം (വീഡിയോ)

എംഫില്‍, നെറ്റ്, പിഎച്ച്ഡിക്കാരനാണ് അജി കെഎം ആണ്‌ പിച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്. 
പിഎച്ച്ഡി തീസിസ് കത്തിച്ച് യുവാവിന്റെ പ്രതിഷേധം
പിഎച്ച്ഡി തീസിസ് കത്തിച്ച് യുവാവിന്റെ പ്രതിഷേധം


കൊച്ചി: മലയാളം സര്‍വകലാശാല വിവാദ നിയമനത്തില്‍ ചുരുക്കപ്പട്ടികയിയില്‍പ്പോലും ഉള്‍പ്പെടുത്താത്ത സര്‍വകലാശാലയ്‌ക്കെതിരെ യുവാവിന്റെ പ്രതിഷേധം. എംഫില്‍, നെറ്റ്, പിഎച്ച്ഡിക്കാരനാണ് അജി കെഎം ആണ്‌ പിഎച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്. 

ഒരു ബക്കറ്റ് വെള്ളമൊഴിച്ചാല്‍ കെടുന്നതല്ല അജി കൊളുത്തിയ ഈ തീയെന്ന് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് വിഷ്ണുരാജ് പറയുന്നു. 
എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന് കാലടി സര്‍വകലാശാല മലയാളവിഭാഗത്തില്‍നിന്ന് പിഎച്ച്ഡി ലഭിച്ചതാണ്. ഇക്കാലമത്രയും എടുത്താല്‍ പൊങ്ങാത്തത്ര സര്‍ട്ടിഫിക്കറ്റുകളും യോഗ്യതയും തീസീസുമായി ഇന്റര്‍വ്യൂവിന് കയറിയിറങ്ങി. നിഷ്‌കരുണം തള്ളിക്കളയപ്പെട്ടു, പരിഹസിക്കപ്പെട്ടു.ഒടുവില്‍ അയാള്‍ ദീര്‍ഘകാലത്തെ അക്കാദമിക് അധ്വാനം ഒന്നാകെ കത്തിച്ചുകളയുന്നു വിഷ്ണുരാജ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com