പാലാരിവട്ടം പാലം നാളെ വൈകിട്ട് നാല് മണിക്ക് തുറക്കും: മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2021 06:36 PM |
Last Updated: 06th March 2021 06:36 PM | A+A A- |
പാലാരിവട്ടം മേല്‍പ്പാലം
കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഗതാഗത്തിനു തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിക്കും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഔദ്യോഗികമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് പാലം തുറക്കുന്നത്.
പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ കരാര്‍ നല്‍കുമ്പോൾ ഒൻപത് മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് സർക്കാർ ഡിഎംആർസിയോട് ആവശ്യപ്പെട്ടിരുന്നത്. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂർത്തിയാക്കിയത്.