ഐ ഫോണ്‍ നല്‍കിയത് അല്‍സാബിക്ക് ; കോടിയേരിയുടെ ഭാര്യയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2021 02:08 PM |
Last Updated: 06th March 2021 02:08 PM | A+A A- |
സന്തോഷ് ഈപ്പന്‍, വിനോദിനി / ഫയല്‍
തിരുവനന്തപുരം : ഐ ഫോണ്‍ വാങ്ങി നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറല്‍ അല്‍സാബിക്കാണെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. കോണ്‍സല്‍ ജനറലിന് വിലയേറിയ ഫോണ്‍ വേണമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ഇതനുസരിച്ചാണ് 1.13 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങി നല്‍കിയത്. ഈ ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്‌ന പറഞ്ഞതായും സന്തോഷ് ഈപ്പന്‍ പറഞ്ഞു.
ഫോണ്‍ ലഭിച്ചശേഷം കോണ്‍സല്‍ ജനറല്‍ അല്‍സാബി തന്നെ വിളിച്ചിരുന്നു. നന്ദി പറഞ്ഞതായും സന്തോഷ് ഈപ്പന്‍ അറിയിച്ചു. കോടിയേരിയെ നേരിട്ട് കണ്ടിട്ടില്ല. കോടിയേരിയുടെ ഭാര്യ വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെ ഫോണ്‍ നല്‍കുമെന്നും സന്തോഷ് ഈപ്പന്‍ ചോദിച്ചു.
സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി കോടിയേരിയും പറഞ്ഞു. സന്തോഷ് ഈപ്പന്‍ തനിക്ക് ഐഫോണ്‍ നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ വിനോദിനി ഉപയോഗിച്ചതായിയാണ് കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്.