ദേവന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു;കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും ബിജെപിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2021 07:32 PM |
Last Updated: 07th March 2021 07:32 PM | A+A A- |

അമിത് ഷായുടെ സാന്നിധ്യത്തില്‍ ദേവന്‍ ബിജെപിയില്‍ ചേരുന്നു/ ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: നടന്‍ ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് ദേവന്‍ ബിജെപിയില്‍ ചേര്‍ന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദേവന്റെയും പാര്‍ട്ടിയുടെയും ബിജെപി പ്രവേശം. 17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചതെന്ന് ദേവന്‍ പറഞ്ഞു.
സംവിധായകന്‍ വിനു കിരിയത്ത്, നടി രാധ, കെപിസിസി മുന്‍ സെക്രട്ടറി കെ പ്രതാപനും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനായ പ്രതാപനെ, ഇത്തവണ യുഡിഎഫ് അടൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പഗിഗണിച്ചിരുന്നു.