മോദിയ്‌ക്കൊപ്പം സൂപ്പര്‍ സ്റ്റാറും; ബംഗാളില്‍ ഇന്ന് മഹാറാലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2021 08:50 AM |
Last Updated: 07th March 2021 08:50 AM | A+A A- |
മിഥുന്‍ ചക്രബര്‍ത്തിയും ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയും/ ചിത്രം ട്വിറ്റര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ബംഗാളി സൂപ്പര്‍ സ്റ്റാര്‍ മിഥുന്‍ ചക്രബര്‍ത്തി പങ്കെടുക്കുമെന്ന് ബിജെപി. ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്് വാര്‍ഗിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഥുന്‍ ചക്രബര്‍ത്തിക്കൊപ്പം ബോളിവുഡ് നടന്‍ അക്ഷയ് കുമാറും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ വന്‍ ജനാവലിയെത്തുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തി. അഴിമതിയില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. നക്‌സല്‍ പ്രസ്ഥാനത്തോട് അനുഭാവമുണ്ടായിരുന്ന മിഥുന്‍ ചക്രബര്‍ത്തി ആദ്യം സിപിഎമ്മിലും പിന്നീട് തൃണമൂലിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ മാസം മുംബൈയിലെ വസതിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചിരുന്നു.