സി കെ ജാനു വീണ്ടും എന്‍ഡിഎയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2021 05:06 PM |
Last Updated: 07th March 2021 05:08 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു എന്‍ഡിഎയില്‍ തിരിച്ചെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയുടെ തിരുവനന്തപുരം ശംഖുമുഖത്തെ സമാപന സമ്മേളനത്തില്‍ സി കെ ജാനു പങ്കെടുക്കും. ഇടത് വലത് മുന്നണികള്‍ അവഗണിച്ചെന്ന് സി കെ ജാനു ആരോപിച്ചു.
2018ല്‍ എന്‍ഡിഎ വിട്ട് ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫില്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് ജാനു പിന്നീട് ആരോപിച്ചു.ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നല്‍കിയില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം വേണ്ട രീതിയില്‍ പരിഗണിച്ചില്ല. എല്‍ഡിഎഫിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാനാകില്ല എന്നിങ്ങനെയാണ് മാസങ്ങള്‍ക്ക് മുന്‍പ് ജാനു പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജാനു വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് തിരിച്ചെത്തിയത്.