ജോർജ് മുത്തൂറ്റ് മരിച്ചത് നാലാം നിലയിൽ നിന്നു വീണ് 

പോസ്റ്റ്‍മോർട്ടം നടത്തിയെന്നും മരണത്തിൽ ദുരൂഹതയില്ലെന്നുമാണ് ഡൽഹി പൊലീസ് പറയുന്നത്
എംജി ജോര്‍ജ് മുത്തൂറ്റ് /ചിത്രം ഫെയ്‌സ്ബുക്ക്‌
എംജി ജോര്‍ജ് മുത്തൂറ്റ് /ചിത്രം ഫെയ്‌സ്ബുക്ക്‌

ന്യൂഡൽഹി; മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് വീടിന്റെ നാലാം നിലയിൽ നിന്നു വീണിട്ടെന്ന് പൊലീസ്. ഡൽഹിയിലെ വീടിന്റെ നാലാം നിലയിൽ നിന്നാണ് അദ്ദേഹം വീണത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തി വിദ​ഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‍മോർട്ടം നടത്തിയെന്നും മരണത്തിൽ ദുരൂഹതയില്ലെന്നുമാണ് ഡൽഹി പൊലീസ് പറയുന്നത്. 

അഞ്ചാം തിയതിയാണ് ജോർജ് കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെയാണ് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചത്. 71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. 

ഇന്നലെ മൃതദേഹം ഡൽഹിയിൽ പൊതുദർശനം നടത്തിയിരുന്നു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്ന് കേരളത്തിൽ എത്തിക്കുന്ന മൃതദേഹം കൊച്ചിയിൽ പൊതുദർശനത്തിനുവെക്കും. മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ എം ജി ജോർജ് ഓർത്തഡോക്സ് സഭാ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com