നേമത്ത് സീറ്റ് കിട്ടിയില്ല; കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2021 08:06 PM |
Last Updated: 07th March 2021 08:06 PM | A+A A- |

വിജയന്‍ തോമസ്/ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവച്ചു. നേമത്ത് മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
രാജി വയ്ക്കുന്നതായി കാണിച്ച് എഐസിസി-കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.