വിഴിഞ്ഞത്ത് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടി; മയക്കുമരുന്ന് കടത്തെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2021 04:22 PM  |  

Last Updated: 07th March 2021 04:22 PM  |   A+A-   |  

boat_file_photo

ഫയല്‍ ചിത്രം


തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിര്‍ത്തി ലംഘിച്ചെത്തിയ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ തീരസംരക്ഷണ സേന പിടികൂടി. മയക്കുമരുന്ന് കടത്ത് സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സംശയം. 19 പേര്‍ ബോട്ടിലുണ്ടെന്നാണ് വിവരം. പിടിച്ചെടുത്ത ബോട്ടുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. 

ഇവരെ  നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗവും ഐബി ഉദ്യാഗസ്ഥരും കോസ്റ്റ് ഗോര്‍ഡും ചോദ്യം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ഉള്ള സാഹചര്യത്തില്‍ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.