മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്ക്; നാല് ദിവസം അടഞ്ഞുകിടക്കും

മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ ഫലത്തിൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ ദേശീയ പണിമുടക്ക് നടത്തും. മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ ഫലത്തിൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. 11ന് ശിവരാത്രി അവധിയുമാണ്. 

തിങ്കളാഴ്ചയും മാർച്ച് 12നും പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാനും 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. മാർച്ച്  17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com