മുഖ്യമന്ത്രിക്ക് ഇന്ന് കണ്ണൂരില്‍ ഗംഭീര വരവേല്‍പ്പ് ; എല്‍ഡിഎഫ് പ്രചാരണത്തിന് പിണറായിയില്‍ തുടക്കമാകും

വൈകീട്ട് അഞ്ചിന് പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ പരിസരത്ത് നടക്കുന്ന പൊതുയോഗത്തോടെയാണ് പ്രചാരണം തുടങ്ങുക
പിണറായി വിജയന്‍ / ഫയല്‍
പിണറായി വിജയന്‍ / ഫയല്‍

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രചാരണത്തിന് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തിലെ പിണറായിയില്‍ ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ പരിസരത്ത് നടക്കുന്ന പൊതുയോഗത്തോടെയാണ് പ്രചാരണം തുടങ്ങുക. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പകല്‍ മൂന്നിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. വിമാനത്താവളത്തിലെത്തുന്ന പിണറായിയെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് പിണറായിയിലേക്ക് ആനയിക്കും. ബാന്റ് വാദ്യങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ്  വരവേല്‍പ്. 

മണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് പിണറായിയില്‍ എത്തുക. പിണറായിയില്‍ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com