കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് വിട്ടുനല്‍കി;  കണ്ണൂരില്‍ സിപിഐക്ക് സീറ്റില്ല, കോട്ടയത്ത് ഒന്നുമാത്രം; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 25 സീറ്റിലും കേരള കോണ്‍ഗ്രസ് എം 13 സീറ്റിലും മത്സരിക്കും
കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് വിട്ടുനല്‍കി;  കണ്ണൂരില്‍ സിപിഐക്ക് സീറ്റില്ല, കോട്ടയത്ത് ഒന്നുമാത്രം; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 25 സീറ്റിലും കേരള കോണ്‍ഗ്രസ് എം 13 സീറ്റിലും മത്സരിക്കും. ഇതോടെ എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ചങ്ങനാശേരി ജോസ് കെ മാണിക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം - കേരളാ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണയായി.

സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ കണ്ണൂരില്‍ സിപിഐക്ക് ഒരുസീറ്റ് പോലും ലഭിച്ചില്ല. കോട്ടയത്ത് വൈക്കം മണ്ഡലം മാത്രമാണ് സിപിഐ മത്സരിക്കുന്നത്. വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ മത്സരിക്കുന്നതായിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതോടെ കാഞ്ഞിരപ്പള്ളി അവര്‍ക്ക് നല്‍കുകയായിരുന്നു. പകരം ചങ്ങനാശേരി വേണമെന്നതായിരുന്നു സിപിഐയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായില്ല.

കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 13 സീറ്റുകളായിരുന്നു. കണ്ണൂരില്‍ സിപിഐ മത്സരിക്കുന്ന ഇരിക്കൂറും നല്‍കിയതോടെ കേരളാ കോണ്‍ഗ്രസിന് 13 സീറ്റുകള്‍ ലഭിച്ചു. സിപിഎം 85 സീറ്റുകളിലും ജെഡിഎസ് നാല്, എല്‍ജെഡി 3, എന്‍സിപി 3, ഐഎന്‍എല്‍ 3 സീറ്റുകളിലും മത്സരിക്കും. ബുധനാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com