മന്ത്രിപ്പണി കുത്തകയാക്കരുത്,  ഫോണ്‍ വിളി വിവാദം മറക്കരുത് ; മന്ത്രി ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധം

കറപുരളാത്ത കരങ്ങളെ കണ്ടെത്തുക. ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്
എ കെ ശശീന്ദ്രന്‍, പോസ്റ്ററുകള്‍
എ കെ ശശീന്ദ്രന്‍, പോസ്റ്ററുകള്‍


കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ എലത്തൂരില്‍ വീണ്ടും മല്‍സരിക്കാനൊരുങ്ങുന്ന മന്ത്രി എ കെ  ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. ശശീന്ദ്രന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ ദേശീയ നേതൃത്വത്തെ കാണാന്‍ ഒരു വിഭാഗം നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. ടി.പി പീതാംബരന്‍ ശശീന്ദ്രനൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ വഞ്ചിക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 

ശശീന്ദ്രനെ മത്സരിപ്പിക്കരുത്. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മത്സരിപ്പിക്കണം. മന്ത്രിപ്പണി കുത്തകയാക്കരുത്. എല്‍ഡിഎഫ് വരണം, അതിന് ശശീന്ദ്രന്‍ മാറണം. കറപുരളാത്ത കരങ്ങളെ കണ്ടെത്തുക. ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്. എലത്തൂരിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം കൊടുകകരുതെന്നും പോസ്റ്ററില്‍ സൂചിപ്പിക്കുന്നു, സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്. 

കൊച്ചിയിലും ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എലത്തൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം പ്രസ് ക്ലബിന് സമീപവും അധ്യാപക ഭവന്റെ മുന്‍ വശത്തുമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 27 വര്‍ഷം എംഎല്‍എയും,  മന്ത്രിയുമായ ശശീന്ദ്രന്‍ മത്സര രംഗത്തുനിന്ന് പിന്‍മാറണമെന്നാണ് പ്രധാന ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com