ശ്രീനിവാസനും സിദ്ദിഖും ട്വന്റി 20യില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദിഖും ട്വന്റി 20യില്‍ ചേര്‍ന്നു
ട്വന്റി 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു
ട്വന്റി 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു

കൊച്ചി:  നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദിഖും ട്വന്റി 20യില്‍ ചേര്‍ന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഉപദേശകസമിതി ചെയര്‍മാനായും നിയമിച്ചു. മൂവരും നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന്  ട്വന്റി 20 ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കോതമംഗലത്ത് പിജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോ ജോസഫ് സ്ഥാനാര്‍ഥിയാകും. കുന്നത്തുനാട് ഡോ. സുജിത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ സിഎന്‍ പ്രകാശ്, വൈപ്പിന്‍ ഡോ. ജോബ് ചക്കാലക്കല്‍ എന്നിവരാണ് മത്സരംഗത്തുള്ളത്. 

കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20യെന്ന് ശ്രീനിവാസന്‍ പറഞ്ഞു.. അതിനാലാണ് താന്‍ പിന്തുണ നല്‍കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബിജെപിയിലാണ്. അവര്‍ ബിജെപി വിട്ട് ഇവര്‍ ട്വന്റി 20ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com