ബാര്‍കോഴ കേസ് : കെ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

കേസില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്തിമറിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു
കെ ബാബു /ഫയല്‍ ചിത്രം
കെ ബാബു /ഫയല്‍ ചിത്രം

കൊച്ചി : ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബാബുവിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല. ആരോപണം തെളിയിക്കുന്ന തെളിവുകളില്ലാത്തതിനാല്‍ കേസില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്തിമറിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 

വസ്തുതാവിരുദ്ധമായ കേസാണെന്നത് കണക്കിലെടുത്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്നാണ് വിജിലന്‍സ് സെന്‍ട്രല്‍ റെയ്ഞ്ച് സൂപ്രണ്ട് നല്‍കിയിരിക്കുന്ന അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി എം  രാധാകൃഷ്ണന്റെ പരാതിയിലാണ് കെ ബാബുവിനെതിരേ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന്റെയും ബാറുകള്‍ക്കു സമീപമുള്ള മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നതിന്റെയും മറവില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com