സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്നത് കോടതിയലക്ഷ്യം; കസ്റ്റംസ് കമ്മീഷണര്‍ക്ക് എജിയുടെ നോട്ടീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2021 02:26 PM  |  

Last Updated: 09th March 2021 02:26 PM  |   A+A-   |  

customs case

കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍/ ഫയല്‍

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാത്തിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് എജി സുമിത് കുമാറിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണറുടെ നടപടി കോടതിയലക്ഷ്യമാണെന്ന് കാണിച്ച് സിപിഎം നേതാവ് കെ ജെ ജേക്കബാണ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചത്.

അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയാല്‍ കോടതി അലക്ഷ്യ നടപടികളുമായി കെ ജെ ജേക്കബിന് മുന്നോട്ട് പോകാന്‍ സാധിക്കും. രഹസ്യ മൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ ജെ ജേക്കബ് പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് രസഹ്യമൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു. ജയില്‍ മേധാവി നല്‍കിയ മറ്റൊരു കേസിലാണ് സ്വപ്ന സുരേഷ് കോടതയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു.