സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നാലിടത്ത് പിന്നീട്; സീറ്റ് വിഭജനത്തില്‍ തൃപ്തിയെന്ന് കാനം

നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കാനം രാജേന്ദ്രന്‍/ ഫയല്‍ ചിത്രം
കാനം രാജേന്ദ്രന്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ പാര്‍ട്ടി മത്സരിക്കുന്ന 25 സീറ്റില്‍ 21 ഇടത്തെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന് കാനം പറഞ്ഞു. 

കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍, നാദാപുരം  ഇ കെ വിജയന്‍, പട്ടാമ്പി  മുഹമ്മദ് മുഹ്‌സിന്‍, വൈക്കം സി കെ ആശ, നെടുമങ്ങാട് ജി ആര്‍ അനില്‍, അടൂര്‍ ചിറ്റയം ഗോപകുമാര്‍, കരുനാഗപ്പള്ളി ആര്‍ രാമചന്ദ്രന്‍, പുനലൂര്‍  പി എസ് സുപാല്‍, ചിറയന്‍കീഴ്  വി ശശി, ഒല്ലൂര്‍ കെ രാജന്‍, കൊടുങ്ങല്ലൂര്‍ വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം ടൈസന്‍ മാസ്റ്റര്‍,  ചേര്‍ത്തലപി പ്രസാദ്, മൂവാറ്റുപുഴ എല്‍ദോ എബ്രഹാം എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.

തൃശൂര്‍ പി ബാലചന്ദ്രന്‍, പീരുമേട്  വാഴൂര്‍ സോമന്‍, മണ്ണാര്‍ക്കാട് കെ പി സുരേഷ് രാജ്, ഏറനാട് കെ ടി അബ്ദുള്‍ റഹ്മാന്‍, മഞ്ചേരി  ഡിബോണ നാസര്‍, തിരൂരങ്ങാടി  അജിത് കൊളാടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. പറവൂര്‍, ഹരിപ്പാട്, നാട്ടിക, ചടയമംഗലം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായില്ലെന്നും കാനം പറഞ്ഞു.

എല്‍ഡിഎഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നു. സീറ്റ് വിഭജനത്തില്‍ സിപിഐ തൃപ്തരാണെന്ന് കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com