പുനലൂരില്‍ സുപാല്‍, ചേര്‍ത്തലയില്‍ പ്രസാദ് ;  സിപിഐ പട്ടികയായി

അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും
പി എസ് സുപാല്‍, പി പ്രസാദ് / ഫയല്‍ ചിത്രം
പി എസ് സുപാല്‍, പി പ്രസാദ് / ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നേതൃയോഗത്തില്‍ ധാരണ. ചാത്തന്നൂരില്‍ സി കെ ജയലാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും. 

കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍, നാദാപുരം - ഇ കെ വിജയന്‍, പട്ടാമ്പി - മുഹമ്മദ് മുഹ്‌സിന്‍, വൈക്കം- സി കെ ആശ, നെടുമങ്ങാട് ജി ആര്‍ അനില്‍, അടൂര്‍- ചിറ്റയം ഗോപകുമാര്‍, കരുനാഗപ്പള്ളി- ആർ രാമചന്ദ്രന്‍, പുനലൂര്‍ - പി എസ് സുപാല്‍, ചിറയന്‍കീഴ് - വി ശശി, ഒല്ലൂര്‍ കെ രാജന്‍, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം- ടൈസന്‍ മാസ്റ്റര്‍, നാട്ടിക-ഗീത ഗോപി. ചേര്‍ത്തല-പി പ്രസാദ്, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.

തൃശൂര്‍- പി ബാലചന്ദ്രന്‍, പീരുമേട് - വാഴൂര്‍ സോമന്‍, മണ്ണാര്‍ക്കാട്- കെ പി സുരേഷ് രാജ്, ഏറനാട്- കെ ടി അബ്ദുള്‍ റഹ്മാന്‍, മഞ്ചേരി - ഡിബോണ നാസര്‍, തിരൂരങ്ങാടി - അജിത് കൊളാടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. പറവൂര്‍, ഹരിപ്പാട്, ചടയമംഗലം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായില്ല.

ചടയമംഗലത്ത് വനിതയെ മല്‍സരിപ്പിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യും.  ഒരു ഇടവേളയ്ക്ക് ശേഷമാണ് പി എസ് സുപാല്‍ വീണ്ടും നിയമസഭയിലേക്ക് മല്‍സരിക്കുന്നത്.

ചങ്ങനാശ്ശേരി സീറ്റ് നഷ്ടപ്പെടുത്തിയതില്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കാനം സിപിഎമ്മിന്റെ അടിമയായിപ്പോയെന്ന് സി കെ ശശിധരന്‍ പറഞ്ഞു. സിപിഐ പുരുഷാധിപത്യ പാര്‍ട്ടിയായി മാറിയെന്ന് വനിതാ അംഗങ്ങളും കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com