ശശീന്ദ്രന്‍ എലത്തൂരില്‍; കുട്ടനാട്ടില്‍ തോമസ് കെ തോമസ്; എന്‍സിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2021 04:47 PM  |  

Last Updated: 09th March 2021 04:47 PM  |   A+A-   |  

ak_saseendran_-_thomas_k_thomas

തോമസ് കെ തോമസ് - എകെ ശശീന്ദ്രന്‍ / ചിത്രം ഫെയ്‌സ്ബുക്ക്‌

 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍സിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ എകെ ശശീന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ തോമസും മത്സരിക്കും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.

കോട്ടയ്ക്കലില്‍ എന്‍എ മുഹമ്മദ് കുട്ടിയാണ് സ്ഥാനാര്‍ഥി. എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ എന്‍സിപി മൂന്ന് സിറ്റുകളിലാണ് മത്സരിക്കുന്നത്. നേരത്തെ മത്സരിച്ച പാലാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് സിറ്റിങ് എംഎല്‍എ മാണി സി.കാപ്പന്‍ പാര്‍ട്ടി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നിരുന്നു.