വാഹന നികുതി കുടിശ്ശിക ഒറ്റ തവണയായി തീര്‍പ്പാക്കാം

വാഹനത്തിന് നികുതി കുടിശ്ശിഖ ഉണ്ടോയെന്നറിയാന്‍ www.mvd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ  അഞ്ചു വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായിട്ടു അടച്ചാല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക എഴുതി തള്ളും. 

വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചിട്ടുണ്ടെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാഹനത്തിന് ഭാവിയിലുണ്ടാകുന്ന നികുതി ബാധ്യതയയില്‍ നിന്നും വാഹന ഉടമകളെ ഒഴിവാക്കും. വാഹനത്തിന് നികുതി കുടിശ്ശിഖ ഉണ്ടോയെന്നറിയാന്‍ www.mvd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com