പാര്‍ട്ടി ചിഹ്നത്തില്‍ 74 പേര്‍; ഒന്‍പതു സ്വതന്ത്രര്‍; സിപിഎം 85 സീറ്റിലേക്കു ചുരുങ്ങി

പാര്‍ട്ടി ചിഹ്നത്തില്‍ 74 പേര്‍; ഒന്‍പതു സ്വതന്ത്രര്‍; സിപിഎം 83 സീറ്റിലേക്കു ചുരുങ്ങി
സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന മന്ത്രി കെടി ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/ഫയല്‍
സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന മന്ത്രി കെടി ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/ഫയല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നത് 74 പേരെ. പ്രഖ്യാപിച്ച 83 സീറ്റില്‍ ഒന്‍പതു സ്വതന്ത്രരെയാണ് സിപിഎം അണിനിരത്തുന്നത്.

കുന്നമംഗലത്ത് പിടിഎ റഹിം, കൊടുവള്ളിയില്‍ കാരാട്ട റസാഖ്, കൊണ്ടോട്ടി- സുലൈമാന്‍ ഹാജി, താനൂര്‍- വി അബ്ദുറഹ്മാന്‍, നിലമ്പൂര്‍- പിവി അന്‍വര്‍, പെരിന്തല്‍മണ്ണ- കെപി മുസ്തഫ, തവനൂര്‍- കെടി ജലീല്‍, എറണാകുളം- ഷാജി ജോര്‍ജ്, ചവറ- ഡോ. സുജിത് വിജയന്‍ എന്നിവരാണ് സിപിഎം സ്വതന്ത്രന്‍മാര്‍.  ഇതില്‍ പിടിഎ റഹീം, കാരാട്ട് റസാഖ്, വി അബ്ദുറഹ്മാന്‍, പിവി അന്‍വര്‍, കെടി ജലീല്‍ എന്നിവര്‍ സിറ്റിങ് എംഎല്‍എമാരാണ്. ഡോ. സുജിത് വിജയന്റെ പിതാവ് അന്തരിച്ച വിജയന്‍ പിള്ള ആയിരുന്നു ചവറയിലെ എംഎല്‍എ. എല്‍ഡിഎഫില്‍ സിഎംപി പ്രതിനിധി ആയാണ് വിജയന്‍ പിള്ള  കഴിഞ്ഞ തവണ മത്സരിച്ചത്.

കഴിഞ്ഞ തവണ ആകെ 92 സീറ്റില്‍ മത്സരിച്ച സിപിഎം, മുന്നണിയിലേക്കു പുതിയ ഘടകക്ഷികള്‍ വന്ന പശ്ചാത്തലത്തിലാണ് 85 സീറ്റിലേക്ക് ചുരുങ്ങിയത്.

സിപിഎം സ്ഥാനാര്‍ഥി പട്ടിക: 

തിരുവനന്തപുരം ജില്ല

............

പാറശാല സി.കെ.ഹരീന്ദ്രന്‍

നെയ്യാറ്റിന്‍കര  കെ ആന്‍സലന്‍

വട്ടിയൂര്‍ക്കാവ്  വി.കെ.പ്രശാന്ത്

കാട്ടാക്കട  ഐ.ബി.സതീഷ്

നേമം  വി.ശിവന്‍കുട്ടി

കഴക്കൂട്ടം  കടകംപള്ളി സുരേന്ദ്രന്‍

വര്‍ക്കല  വി. ജോയ്

വാമനപുരം  ഡി.കെ.മുരളി

ആറ്റിങ്ങല്‍  ഒ.എസ്.അംബിക

അരുവിക്കര  ജി സ്റ്റീഫന്‍

.......

കൊല്ലം ജില്ല

കൊല്ലം എം മുകേഷ്

ഇരവിപുരം  എം നൗഷാദ്

ചവറ  ഡോ.സുജിത്ത് വിജയന്‍

കുണ്ടറ  ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര  കെ.എന്‍.ബാലഗോപാല്‍

.........

പത്തനംതിട്ട ജില്ല

ആറന്മുള വീണാ ജോര്‍ജ്

കോന്നി  കെ.യു.ജനീഷ് കുമാര്‍

റാന്നി ഘടകകക്ഷിക്ക്

........

ആലപ്പുഴ ജില്ല

ചെങ്ങന്നൂര്‍ സജി ചെറിയാന്‍

കായംകുളം  യു .പ്രതിഭ

അമ്പലപ്പുഴ എച്ച്.സലാം

അരൂര്‍  ദലീമ ജോജോ

മാവേലിക്കര  എം എസ് അരുണ്‍ കുമാര്‍

ആലപ്പുഴ പി.പി .ചിത്തരഞ്ജന്‍

...........

കോട്ടയം ജില്ല

ഏറ്റുമാനൂര്‍ വി.എന്‍ വാസവന്‍

പുതുപ്പള്ളി ജെയ്ക്ക് സി തോമസ്

കോട്ടയം കെ.അനില്‍കുമാര്‍

..............

എറണാകുളം ജില്ല

കൊച്ചി  കെ.ജെ. മാക്‌സി

വൈപ്പിന്‍  കെ.എന്‍ ഉണ്ണികൃഷ്ണന്‍

തൃക്കാക്കര  ഡോ. ജെ.ജേക്കബ്

തൃപ്പൂണിത്തുറ  എം.സ്വരാജ്

കളമശേരി  പി രാജീവ്

കോതമംഗലം  ആന്റണി ജോണ്‍

കുന്നത്ത്‌നാട്  പി.വി.ശ്രീനിജന്‍

ആലുവ  ഷെല്‍ന നിഷാദ്

എറണാകുളം ഷാജി ജോര്‍ജ്

..........

ഇടുക്കി

ഉടുമ്പന്‍ചോല  എം.എം.മണി

.................

തൃശൂര്‍

ഇരിങ്ങാലക്കുട  ഡോ.ആര്‍.ബിന്ദു

വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി

മണലൂര്‍  മുരളി പെരുനെല്ലി

ചേലക്കര  കെ.രാധാകൃഷ്ണന്‍

ഗുരുവായൂര്‍  അക്ബര്‍

പുതുക്കാട്  കെ.കെ. രാമചന്ദ്രന്‍

കുന്നംകുളം  എ.സി.മൊയ്തീന്‍

...........

പാലക്കാട് ജില്ല

പാലക്കാട് സി പി പ്രമോദ്

തൃത്താല എം ബി രാജെഷ്

തരൂര്‍ പി.പി.സുമോദ്,

കൊങ്ങാട് ശാന്തകുമാരി

ഷൊര്‍ണൂര്‍പി.മമ്മിക്കുട്ടി

ഒറ്റപ്പാലംപ്രേം കുമാര്‍

മലമ്പുഴഎ.പ്രഭാകരന്‍

ആലത്തൂര്‍ കെ. ഡി. പ്രസേനന്‍

നെന്മാറ കെ.ബാബു

.......

വയനാട്

മാനന്തവാടി ഒ.ആര്‍ കേളു

ബത്തേരി എം.എസ്.വിശ്വനാഥന്‍

..........

മലപ്പുറം ജില്ല

തവനൂര്‍  കെ.ടി.ജലീല്‍

പൊന്നാനി പി.നന്ദകുമാര്‍

നിലമ്പൂര്‍പി.വി.അന്‍വര്‍

താനൂര്‍അബ്ദുറഹ്മാന്‍

പെരിന്തല്‍മണ്ണ മുഹമ്മദ് മുസ്തഫ

കൊണ്ടോട്ടിസുലൈമാന്‍ ഹാജി

മങ്കട റഷീദലി

വേങ്ങരജിജി

വണ്ടൂര്‍ പി.മിഥുന

......

കോഴിക്കോട് ജില്ല

പേരാമ്പ്ര  ടി.പി. രാമകൃഷ്ണന്‍

ബാലുശ്ശേരി : സച്ചിന്‍ ദേവ്

കോഴിക്കോട് നോര്‍ത്ത്:തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി  ലിന്റോ ജോസഫ്

കൊടുവള്ളി  കാരാട്ട് റസാഖ്

കുന്ദമംഗലം പിടിഎ റഹീം

കൊയിലാണ്ടി  കാനത്തില്‍ ജമീല

.........

കണ്ണൂര്‍ ജില്ല

ധര്‍മ്മടം പിണറായി വിജയന്‍

തലശേരി എ എന്‍ ഷംസീര്‍

പയ്യന്നൂര്‍ ടി ഐ മധുസൂധനന്‍

കല്യാശേരി എം വിജിന്‍

അഴിക്കോട് കെ വി സുമേഷ്

പേരാവൂര്‍  സക്കീര്‍ ഹുസൈന്‍

മട്ടന്നൂര്‍ കെ.കെ.ഷൈലജ

തളിപറമ്പ് എം.വി ഗോവിന്ദന്‍

..........

കാസര്‍കോട് ജില്ല

ഉദുമ സി.എച്ച്.കുഞ്ഞമ്പു

തൃക്കരിപ്പൂര്‍ എം. രാജഗോപാല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com