എ വിജയരാഘവന്റെ വാര്‍ത്താസമ്മേളനം
എ വിജയരാഘവന്റെ വാര്‍ത്താസമ്മേളനം

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച നാലുപേര്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട് 


തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദേവികുളം, മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 

ഇടതുമുന്നണിയിലേക്ക് രണ്ട് കക്ഷികളാണ് പുതുതായി വന്നത്. കേരള കോണ്‍ഗ്രസും ലോക് താന്ത്രിക് ജനതാദളും. ഇത്തവണ 5 സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ 7 സീറ്റുകള്‍ സിപിഎം ഘടകകക്ഷികള്‍ക്കായി വിട്ടുകൊടുത്തു. എല്ലാ ഘടകകക്ഷികളും ഇത്തരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 

സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം ജില്ല

............

പാറശാല -സി.കെ.ഹരീന്ദ്രൻ

നെയ്യാറ്റിൻകര - കെ ആൻസലൻ

വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്

കാട്ടാക്കട - ഐ.ബി.സതീഷ്

നേമം - വി.ശിവൻകുട്ടി

കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ

വർക്കല - വി. ജോയ്

വാമനപുരം - ഡി.കെ.മുരളി

ആറ്റിങ്ങൽ - ഒ.എസ്.അംബിക

അരുവിക്കര - ജി സ്റ്റീഫൻ

.......

കൊല്ലം ജില്ല

കൊല്ലം- എം മുകേഷ്

ഇരവിപുരം - എം നൗഷാദ്

ചവറ - ഡോ.സുജിത്ത് വിജയൻ

കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

.........

പത്തനംതിട്ട ജില്ല

ആറന്മുള- വീണാ ജോർജ്

കോന്നി - കെ.യു.ജനീഷ് കുമാർ

റാന്നി ഘടകകക്ഷിക്ക്

........

ആലപ്പുഴ ജില്ല

ചെങ്ങന്നൂർ- സജി ചെറിയാൻ

കായംകുളം - യു .പ്രതിഭ

അമ്പലപ്പുഴ- എച്ച്.സലാം

അരൂർ - ദലീമ ജോജോ

മാവേലിക്കര - എം എസ് അരുൺ കുമാർ

ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

...........

കോട്ടയം ജില്ല

ഏറ്റുമാനൂർ -വി.എൻ വാസവൻ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- കെ.അനിൽകുമാർ

..............

എറണാകുളം ജില്ല

കൊച്ചി - കെ.ജെ. മാക്സി

വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ

തൃക്കാക്കര - ഡോ. ജെ.ജേക്കബ്

തൃപ്പൂണിത്തുറ - എം.സ്വരാജ്

കളമശേരി - പി രാജീവ്

കോതമംഗലം - ആൻറണി ജോൺ

കുന്നത്ത്നാട് - പി.വി.ശ്രീനിജൻ

ആലുവ - ഷെൽന നിഷാദ്

എറണാകുളം- ഷാജി ജോർജ്

..........

ഇടുക്കി

ഉടുമ്പൻചോല - എം.എം.മണി

.................

തൃശൂർ

ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു

വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

മണലൂർ - മുരളി പെരുനെല്ലി

ചേലക്കര - കെ.രാധാകൃഷ്ണൻ

ഗുരുവായൂർ - അക്ബർ

പുതുക്കാട് - കെ.കെ. രാമചന്ദ്രൻ

കുന്നംകുളം - എ.സി.മൊയ്തീൻ

...........

പാലക്കാട് ജില്ല

പാലക്കാട്- സി പി പ്രമോദ്

തൃത്താല- എം ബി രാജെഷ്

തരൂർ- പി.പി.സുമോദ്,

കൊങ്ങാട്- ശാന്തകുമാരി

ഷൊർണൂർ-പി.മമ്മിക്കുട്ടി

ഒറ്റപ്പാലം-പ്രേം കുമാർ

മലമ്പുഴ-എ.പ്രഭാകരൻ

ആലത്തൂർ- കെ. ഡി. പ്രസേനൻ

നെന്മാറ- കെ.ബാബു

.......

വയനാട്

മാനന്തവാടി- ഒ.ആർ കേളു

ബത്തേരി- എം.എസ്.വിശ്വനാഥൻ

..........

മലപ്പുറം ജില്ല

തവനൂർ - കെ.ടി.ജലീൽ

പൊന്നാനി- പി.നന്ദകുമാർ

നിലമ്പൂർ-പി.വി.അൻവർ

താനൂർ-അബ്ദുറഹ്മാൻ

പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ

കൊണ്ടോട്ടി-സുലൈമാൻ ഹാജി

മങ്കട- റഷീദലി

വേങ്ങര-ജിജി

വണ്ടൂർ- പി.മിഥുന

......

കോഴിക്കോട് ജില്ല

പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ

ബാലുശ്ശേരി : സച്ചിൻ ദേവ്

കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി - ലിന്റോ ജോസഫ്

കൊടുവള്ളി - കാരാട്ട് റസാഖ്

കുന്ദമംഗലം- പിടിഎ റഹീം

കൊയിലാണ്ടി - കാനത്തിൽ ജമീല

.........

കണ്ണൂർ ജില്ല

ധർമ്മടം -പിണറായി വിജയൻ

തലശേരി -എ എൻ ഷംസീർ

പയ്യന്നൂർ -ടി ഐ മധുസൂധനൻ

കല്യാശേരി -എം വിജിൻ

അഴിക്കോട് -കെ വി സുമേഷ്

പേരാവൂർ - സക്കീർ ഹുസൈൻ

മട്ടന്നൂർ -കെ.കെ.ഷൈലജ

തളിപറമ്പ് -എം.വി ഗോവിന്ദൻ

..........

കാസർകോട് ജില്ല

ഉദുമ -സി.എച്ച്.കുഞ്ഞമ്പു

തൃക്കരിപ്പൂർ -എം. രാജഗോപാൽ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com