കോവിഡ് വാക്‌സിൻ സ്വീകരിച്ച് മോഹൻലാൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2021 06:44 AM |
Last Updated: 10th March 2021 04:09 PM | A+A A- |
മോഹൻലാൽ കോവിഡ് വാക്‌സിനെടുക്കുന്നു/ ചിത്രം: ഫേസ്ബുക്ക്
കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാൽ കോവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ചാണ് മോഹൻലാൽ വാക്‌സിനെടുത്തത്.
കോവിഡ് വാക്സിൻ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സർക്കാർ നിർദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇപ്പോൾ നടക്കുന്ന രണ്ടാം ഘട്ടം വാക്‌സിനേഷനിൽ 60 വയസിന് മുകളിലുള്ളവർക്കും 45നും 59നും ഇടയിൽ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്കുമാണ് കുത്തിവെയ്പ്പ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കാണ് കുത്തിവെയ്പ് നൽകിയത്.