46 തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം; പിഎസ് സി തീരുമാനം

46 തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം ഇറക്കാന്‍ പിഎസ്‌സി തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: 46 തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം ഇറക്കാന്‍ പിഎസ്‌സി തീരുമാനം. സര്‍വകലാശാല അനധ്യാപക നിയമനം ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ മാര്‍ച്ച് പകുതിയോടെ വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനിച്ചത്.  ജനറല്‍ റിക്രൂട്ട്‌മെന്റിന് പുറമേ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എന്‍സിഎ വിജ്ഞാപനങ്ങളുമുണ്ട്.

ജനറല്‍ സംസ്ഥാനതലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ബയോകെമിസ്ട്രി അസിസ്റ്റന്റ്റ്, പ്രഫസര്‍, ആര്‍ട്ടിസ്റ്റ്, കെഎസ്ഇബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍സിവില്‍, ഇലക്ട്രിക്കല്‍, സപ്ലൈകോയില്‍ ജൂനിയര്‍ മാനേജര്‍, (ജനറല്‍), ക്ഷീരവികസന വകുപ്പില്‍ ഡെയറി എക്‌സ്റ്റെന്‍ഷന്‍ ഓ ഫിസര്‍, പിന്നാക്ക വികസന കോര്‍പറേഷനില്‍ പ്രോജക്ട് അസിസ്റ്റന്റ്റ്, ക്ഷീരവികസന വകുപ്പില്‍ ഡയറി എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍, പിന്നാക്ക വികസന കോര്‍പറേഷനില്‍ പ്രോജക്ട് അസിസ്റ്റന്റ്റ്/യൂണിറ്റ് മാനേജര്‍, അക്കൗണ്ടന്റ്റ്/സീനിയര്‍ അസിസ്റ്റന്റ്റ്, മീറ്റ് പ്രോഡക്ട്‌സ് ഇന്ത്യ ലിമിറ്റഡില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്, ബാംബൂ കോര്‍പറേഷനില്‍ ജൂനിയര്‍ അക്കൗണ്ടന്റ് ഗ്രേഡ്2, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ്റ് എന്നി തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കും.

ജനറല്‍ ജില്ലാതലത്തില്‍ ഐഎസ്എമ്മില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്2 (ആയുര്‍വേദം), നഴ്‌സ് ഗ്രേഡ്2 (ആയുര്‍വേദം), വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്2 (എച്ച്ഡിവി)/ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ്റ് (എച്ച്ഡിവി), ഡ്രൈവര്‍ ഗ്രേഡ്2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫീസര്‍. ഡ്രൈവര്‍ ഗ്രേഡ്2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ്റ് (എല്‍ഡിവി), വിവിധ വകുപ്പുകളില്‍ ആയ എന്നി തസ്തികകളിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കും.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ മെഡിക്കല്‍ ഓഫിസര്‍ ആയുര്‍വേദം (എസ്.സി/എസ്.ടി), വനിതാ സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ടി), സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (എസ്.ടി),അസിസ്റ്റന്‍ഡ് (എസ്.സി/എസ്.ടി), ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് ഗ്രേഡ്2 (എസ്.ടി), ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ട്രെയിനി എസ്,സി/എസ്.ടി), എന്‍ജിനീയറിങ് അസിസ്റ്റന്‍ഡ് ഗ്രേഡ്1 (എസ്സി/എസ്.ടി) എന്നി തസ്തികകളിലേക്കും എന്‍.സി.എ സംസ്ഥാനതലത്തില്‍ അസിസ്റ്റന്‍ഡ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (ധീവര), പൊലീസ് കോണ്‍സ്റ്റബിള്‍ (മുസ്ലിം), ഡ്രൈവര്‍ ഗ്രേഡ്2 എല്‍ഡിവി (എസ്.സി/ എസ്.ടി), കോബ്ലര്‍ (എല്‍സി/ഐ), ക്ലാര്‍ക്ക് ഗ്രേഡ്1 സൊസൈറ്റി കാറ്റഗറി (എസ്.സി) പ്യൂണ്‍/വാച്ച്മാന്‍ കെഎസ്എഫ്ഇ പാര്‍ട് ടൈം ജീവനക്കാരില്‍നിന്ന് (എസ്ടി), ഗാര്‍ഡ് വിമുക്തഭടന്‍മാര്‍, (എല്‍സി/എഐ), പ്രൊജക്ഷന്‍ അസിസ്റ്റന്‍ഡ് (ഒ.ബി.സി), സിനി അസിസ്റ്റന്‍ഡ് (വിശ്വകര്‍മ, ഈഴവ, എല്‍.സി/എ.ഐ) എന്നി തസ്തികകളിലേക്കും വിജ്ഞാപനം ഇറക്കും.

എന്‍.സി.എ ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് തമിഴ് മീഡിയം (എസ്.ടി), ഫാര്‍മസിസ്റ്റ് ഗ്രേഡ്2 ആയുര്‍വേദം (എസ്.സി/എസ്സ്.ടി , മുസ്ലിം), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (ഹിന്ദു നാടാര്‍, എസ്‌ഐയുസിഎസ്.ഐ.യു സി) നാടാര്‍)കുക്ക് (മുസ്‌ലിം), ഡ്രൈവര്‍ സൊസൈറ്റി കാറ്റഗറി (ഈഴവ) എന്നി തസ്തികകളിലേക്കും വിജ്ഞാപനം ഇറക്കി നിയമന നടപടികള്‍ സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com