ചടയമംഗലത്തും പ്രതിഷേധം; ചിഞ്ചു റാണിക്കെതിരെ സിപിഐയില്‍ പൊട്ടിത്തെറി

സിപിഐ പ്രതിഷേധം/ടെലിവിഷന്‍ ദൃശ്യം
സിപിഐ പ്രതിഷേധം/ടെലിവിഷന്‍ ദൃശ്യം

കൊല്ലം: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ചടയമംഗലത്ത് സിപിഐയില്‍ പൊട്ടിത്തെറി. ജെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രാദേശിക നേതാവ് എ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളടക്കം ഇരുന്നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. 

സിപിഐ സംസ്ഥാന സമിതി അംഗമാണ് ജെ ചിഞ്ചുറാണി. പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് സിപിഐ കൊല്ലം ജില്ലാ നേതൃയോഗം ചിഞ്ചു റാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന കൗണ്‍സിലിന് നല്‍കിയത്. എ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയര്‍ത്തി നേതാക്കള്‍ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.നേരത്തെ, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കുറ്റ്യാടിയിലും പൊന്നാനിയിലും സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com