ശോഭാ സുരേന്ദ്രന്‍ ഇല്ല;പിണറായിക്കെതിരെ സികെ പത്മനാഭന്‍; ബിജെപി 114 സീറ്റില്‍; സാധ്യത പട്ടികയായി

നിമയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സാധ്യതാ പട്ടികയായി
ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: നിമയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സാധ്യതാ പട്ടികയായി. മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ പട്ടികയില്‍ ഇല്ല. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയിലും കുമ്മനം രാജശേഖരന്‍ നേമത്തും സികെ പത്മനാഭന്‍ ധര്‍മ്മടത്തും മത്സരിച്ചേക്കും. 114 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കും.

9 എക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടു. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, അറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂര്‍ എന്നീ മണ്ഡലങ്ങളാണ് ദേശീയ നേതൃത്വത്തിന് വിട്ടത്. 

ഇ ശ്രീധരന്‍ പാലക്കാട്, എംടി രമേശ് കോഴിക്കോട് നോര്‍ത്ത്, കഴക്കൂട്ടം പികെ കൃഷ്്ണദാസ്, ഹരിപ്പാട് ബി ഗോപാലകൃഷ്ണന്‍, അമ്പലപ്പുഴ സന്ദിപ് വാചസ്പതി, കൊട്ടാരക്കരയില്‍ സന്ദീപ് വാര്യര്‍,  നെടുമങ്ങാട് ജെ ആര്‍ പത്മകുമാര്‍, അരുവിക്കര സി ശിവന്‍കുട്ടി, മലമ്പുഴ സി കൃഷ്ണുകുമാര്‍, പാറശാല കരമന ജയന്‍, ചാത്തന്നൂര്‍ ഗോപകുമാര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com