കുറ്റ്യാടിയിൽ സിപിഎം വഴങ്ങുന്നു ?; അനുനയ നീക്കം സജീവം; സീറ്റ് വെച്ചുമാറ്റവും പരി​ഗണനയിൽ

കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്
കുറ്റ്യാടിയിൽ നടന്ന പരസ്യപ്രതിഷേധം / ചിത്രം : ടിപി സൂരജ് ( ന്യൂ ഇന്ത്യൻ എക്സ്പ്രസ്)
കുറ്റ്യാടിയിൽ നടന്ന പരസ്യപ്രതിഷേധം / ചിത്രം : ടിപി സൂരജ് ( ന്യൂ ഇന്ത്യൻ എക്സ്പ്രസ്)

കോഴിക്കോട് : സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുത്തതിനെതിരെ പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയിൽ അനുനയ ശ്രമങ്ങളുമായി സിപിഎം നേതൃത്വം.  കുറ്റ്യാടിയിലെ പ്രാദേശിക നേതാക്കളുമായി സിപിഎം നേതൃത്വം ചർച്ച നടത്തും. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. 

കുറ്റ്യാടി പ്രതിഷേധം ചർച്ച ചെയ്യാൻ ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. ഇതിന് ശേഷമാകും തീരുമാനമെടുക്കുക. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്. കേരളാ കോൺഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം. കുറ്റ്യാടിയിൽ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

അതിനിടെ ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പ്രകടനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കുറ്റ്യാടിയിലെ പ്രതിഷേധം നാദാപുരം, പേരാമ്പ്ര, വടകര എന്നീ മണ്ഡലങ്ങളെ ക്കൂടി ബാധിക്കുമെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com