നോട്ട് എണ്ണല്‍ മെഷീനുമായി പ്രകടനം; പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 09:27 PM |
Last Updated: 11th March 2021 09:31 PM | A+A A- |
ജോസ് കെ മാണി / ഫയല്‍ ചിത്രം
കോട്ടയം: പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം പിറവം നഗരത്തിലാണ് ജോസിനെതിരായി പ്രകടനം നടന്നത്. നോട്ട് എണ്ണല്‍ യന്ത്രത്തിന്റെ മാതൃകയുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
പിറവത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജിന്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജിന്‍സ് ആരോപിച്ചു.
സിപിഎമ്മില്‍ നിന്ന് വന്ന സിന്ധുമോള്‍ ജേക്കബാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടി അംഗമായിരിക്കെ, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിന്ധുവിന് എതിരെ സിപിഎമ്മിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.