മഞ്ചേശ്വരത്ത് ശങ്കർ റൈ സിപിഎം സ്ഥാനാർത്ഥി ?; ധാരണയായതായി റിപ്പോർട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 07:57 AM |
Last Updated: 11th March 2021 07:57 AM | A+A A- |
ശങ്കർ റൈ /ഫയല്‍ ചിത്രം
കാസർകോട് : മഞ്ചേശ്വരത്ത് ശങ്കർ റൈ സിപിഎം സ്ഥാനാർത്ഥിയാകാൻ സാധ്യത. ശങ്കർ റൈയെ സ്ഥാനാർത്ഥിയാക്കാൻ ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായതായി റിപ്പോർട്ടുണ്ട്. നേരത്തെ സിപിഎം നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥി കെ ആർ ജയാനന്ദയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതേത്തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ തീരുമാനിച്ചത്. സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. മണ്ഡലത്തിലെ താമസക്കാരനായ ശങ്കർ റൈക്ക് എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കാനാകുമെന്ന് ജില്ലാനേതൃത്വം വിലയിരുത്തി.
യക്ഷഗാന കലാകാരനായ ശങ്കർ റൈ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ശങ്കർ റൈ സിപിഎം സ്ഥാനാർത്ഥിയായിരുന്നു. സിപിഎം മുൻ ജില്ലാ സെക്രട്ടറി കെ പി സതീശ് ചന്ദ്രൻ, വിപിപിമുസ്തഫ തുടങ്ങിയവരുടെ പേരുകളും മഞ്ചേശ്വരത്തേക്ക് ഉയർന്നുകേട്ടിരുന്നു.