എസ്എസ്എല്‍സി പരീക്ഷ പുതിയ സമയക്രമം; 8 മുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷം; 15 മുതല്‍ 29 വരെ രാവിലെ

ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതല്‍ 29 വരെ രാവിലെയായിരിക്കും പരീക്ഷ നടക്കുക.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമമായി. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതല്‍ 29 വരെ രാവിലെയായിരിക്കും പരീക്ഷ നടക്കുക.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എപ്രില്‍ എട്ട് മുതല്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. 17ന് പരീക്ഷകള്‍ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com