'സഭ പിണങ്ങി'; ടി സിദ്ദിഖ് നിലമ്പൂരിലേക്ക്; എതിരാളി പിവി അന്‍വര്‍

സജീവ് ജോസഫ് കല്‍പ്പറ്റ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകും.
ടി സിദ്ദിഖ് / ചിത്രം ഫെയ്‌സ്ബുക്ക്‌
ടി സിദ്ദിഖ് / ചിത്രം ഫെയ്‌സ്ബുക്ക്‌

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പിവി അന്‍വറിനെതിരെ ടി സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ക്രൈസ്തവ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കല്‍പ്പറ്റയില്‍ നിന്നും സിദ്ദിഖിനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സജീവ് ജോസഫ് കല്‍പ്പറ്റ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകും.

ബെന്നി ബഹന്നാനാണ് ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ നിലപാട് എടുത്തതോടെയാണ് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം രാഹുല്‍ ഗാന്ധിക്കായി സിദ്ദിഖ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ സിദ്ദിഖ് ഇതിനകം തന്നെ തന്റെ വിയോജിപ്പ് എ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ഉണ്ടായത്.

പിവി അന്‍വറാണ് എല്‍ഡിഎഫിലെ സ്ഥാനാര്‍ഥി. വ്യാഴാഴ്ചയാണ് നിലവിലെ എംഎല്‍എ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് മണ്ഡലത്തില്‍ എത്തിയത്. കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. ഇത്തവണ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സിദ്ദിഖ് സ്ഥാനാര്‍ഥിയാകുന്നതോടെ മണ്ഡലത്തില്‍ കടുത്ത മത്സരത്തിനാണ് വേദിയാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com