ഒരു കോടിയുടെ ഭാഗ്യവാൻ ക്ഷേത്ര കാര്യദർശി; തുക അമ്പലത്തിന്റെ അറ്റകുറ്റപ്പണികൾക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 07:44 AM |
Last Updated: 11th March 2021 07:44 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവന്തപുരം: ഈ മാസം ഏഴിന് നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ ക്ഷേത്ര കാര്യദർശിക്ക്. കൊല്ലമ്പുഴ ദേവീ– മൂർത്തി നട ക്ഷേത്രത്തിലെ കാര്യദർശിക്കാണ് ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
ക്ഷേത്ര കാര്യദർശി വലിയകുന്ന് ജയഭാരത് സ്കൂളിന് സമീപം എം എൻ ആർ എ 58, ലക്ഷ്മി ഭവനിൽ സി. ബിജു (46) നെ ആണ് ഭാഗ്യം തുണച്ചത്. ക്ഷേത്രത്തിൽ പതിവായി എത്താറുള്ള കിളിമാനൂർ സ്വദേശി ഷാജി എന്ന ആളിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം വിൽപനക്കാരനാണു സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിൽ ഏൽപിച്ചു.
വല്ലപ്പോഴും മാത്രം ലോട്ടറി എടുക്കുന്ന ബിജു 19 വർഷമായി ദേവി – മൂർത്തി നടയിൽ കാര്യദർശിയായി പ്രവർത്തിക്കുന്നു. ദേവീ കടാക്ഷമാണു ഭാഗ്യക്കുറിയുടെ രൂപത്തിലെത്തിയതെന്നാണു ബിജുവിന്റെ വിശ്വാസം. സമ്മാനമായി ലഭിക്കുന്ന തുക ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുമെന്നും ബാക്കി തുകയെ സ്വന്തം ആവശ്യങ്ങൾക്കായി എടുക്കുകയുള്ളു എന്നും ബിജു പറഞ്ഞു. ഭാര്യ സരിത, മക്കൾ: മിഥില ,നന്ദന ,