ഖേദം പ്രകടിപ്പിച്ചതുകൊണ്ട് ശബരിമല പ്രശ്‌നം തീരില്ല; കടകംപള്ളിയ്ക്ക് എതിരെ എന്‍എസ്എസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 05:57 PM |
Last Updated: 11th March 2021 05:57 PM | A+A A- |

ശബരിമല,കടകംപള്ളി സുരേന്ദ്രന്‍/ഫയല്‍ ചിത്രം
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് എന്‍എസ്എസ്.
ദേവസ്വം മന്ത്രി ഖേദം പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്‌നം തീരില്ല. ശബരിമലയില്‍ സമീപനം ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ യുവതി പ്രവേശനം പാടില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
2018ലെ സംഭവങ്ങളില്‍ വിഷമമുണ്ട് എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. 2018ലെ ശബരിമല പ്രശ്‌നം യഥാര്‍ത്ഥത്തില്‍ കേരളത്തിനെ സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവം നമ്മളെ വേദനിപ്പിച്ച സംഭവമാണ്.ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സംഭവമാണ്. ഭാവിയെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ഭക്തരുമായും രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂ'- മന്ത്രി പറഞ്ഞു.